Advertisement

മലപ്പുറത്ത് ജീവനൊടുക്കിയ 18കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആത്മഹത്യാശ്രമം നടത്തിയ ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

February 4, 2025
Google News 2 minutes Read

മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് സജീർ കൈഞെരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സജീർ അപകടനില തരണം ചെയ്തു. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also: നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ കിട്ടിയാല്‍ ഇന്ന് തെളിവെടുപ്പ്

ഇന്നലെ വൈകിട്ടാണ് ഷൈമയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ വിവാഹ നിശ്ചയം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബർ അടക്കം. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights : Postmortem of 18-year-old girl who ends life in Malappuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here