വീണ്ടുമൊരു ബംബർ ആവേശം; ആ കോടിപതിയായ ഭാഗ്യശാലി ആരാകും? ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരളം കാത്തിരിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് നടക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് വർധനവാണ് ഇക്കുറി ഉണ്ടായത്. ക്രിസ്തുമസ് പുതുവത്സര ബമ്പറിൽ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 20 കോടി രൂപയും രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും.
മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. അങ്ങനെ ഇത്തവണ 22 പേർ ക്രിസ്തുമസ് ബമ്പറിൽ കോടിപതികൾ ആകും.
50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിനു തന്നെ. 10 ലക്ഷം വീതം ഓരോ സീരിയസുകൾക്കും 30 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. മൂന്നുലക്ഷം രൂപ വീതം 20 പേർക്കാണ് നാലാം സമ്മാനം. 20 പേർക്ക് രണ്ടുലക്ഷം വീതം അഞ്ചാം സമ്മാനവും ലഭിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉച്ചയ്ക്ക് 2മണിക്കാണ് ബംബർ നറുക്കെടുപ്പ് നടത്തുക.
Story Highlights : Christmas-New Year bumper lottery draw today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here