Advertisement

സിപിഐഎം മേയര്‍ക്ക് നല്‍കിയ അന്ത്യശാസനം പാലിച്ചില്ല; കൊല്ലം നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ രണ്ട് സിപിഐ അംഗങ്ങള്‍ രാജിവച്ചു

February 5, 2025
2 minutes Read
kollam cpim-cpi dispute over mayor

കൊല്ലം നഗരസഭ ചെയര്‍മാന്‍ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയര്‍ അടക്കം 2 സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് സി പി ഐ വിശദീകരിച്ചു. അടുത്ത തിങ്കളാഴ്ച മാത്രമേ രാജിവെക്കുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. (kollam cpim-cpi dispute over mayor )

വൈകുന്നേരം 5 ന് മുന്‍പ് സിപിഐഎം മേയര്‍ രാജിവെക്കണമെന്ന അന്ത്യശാസനമാണ് സി പി ഐ നല്‍കിയത്. ഇല്ലെങ്കില്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഐ രാജിവെക്കുമെന്നായിരുന്നു നിലപാട്. പക്ഷേ മേയറുടെ രാജി ഉണ്ടാകാതെ വന്നതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കമുള്ള സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപി ഐ രാജിവെച്ചത്.

Read Also: ‘വട്ടാണോന്നൊക്കെ ചോദിച്ചു’; കര്‍ണാടകയില്‍ ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് കുടുംബം

രാജി പാര്‍ട്ടി തീരുമാനപ്രകാരമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. എന്നാല്‍ ഫെബ്രുവരി 10 വരെ മേയര്‍ സ്ഥാനത്ത് തുടരുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി. നാലുവര്‍ഷം സി പി ഐ എമ്മിനും അവസാന ഒരു വര്‍ഷം സി പി ഐ യ്ക്കും മേയര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു ഇടതു മുന്നണിയ്ക്കുള്ളിലെ മുന്‍ ധാരണ.

Story Highlights : kollam cpim-cpi dispute over mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top