‘ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ട് പോയേനെ’: സന്ദീപ് വാര്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ വിമർശിച്ചു.
നിയമങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു. തെരുവ് പട്ടിയെപ്പോലും പിടിക്കാൻ പാടില്ല. എൻ്റെ പഴയ പാർട്ടിക്കാർക്ക് ആണെങ്കിൽ പശുവിനെ തൊടാൻ പാടില്ല. മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് ആണ് പരിഗണന.
ബജറ്റിൽ ജോർജ് കുര്യൻറെ തറവാട്ട് സ്വത്തല്ല ചോദിച്ചതെന്നും സന്ദീപ് വാര്യർ വിമർശിച്ചു. നികുതി അടയ്ക്കുന്ന ജനങ്ങളുടെ അവകാശമാണ്. കേരളം ഇന്ന് കാണുന്ന തരത്തിൽ ആയതിൽ ബിജെപിക്ക് ഒരു പങ്കുമില്ല.
കേരളത്തിൽ ഒരു യുഡിഎഫ് ഗവൺമെൻറ് ഉണ്ടായിരുന്നെങ്കിൽ അവകാശങ്ങൾ ചോദിച്ചു വാങ്ങിയേനേ. പാരമ്പര്യമായുള്ള മലയാളി വിരോധമാണ് ജോർജ് കുര്യൻ്റെ വായിൽ നിന്ന് വന്നതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും സന്ദീപ് വാര്യർ വിമർശിച്ചു. മനുഷ്യരെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നു. ഒരു കേന്ദ്രമന്ത്രിക്ക് ഭൂഷണം ആണോ ഇതെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights : Sandeep Varrier Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here