Advertisement

മഹാകുംഭമേള; ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ, ഇന്നലെ 67.68 ലക്ഷം പേരെത്തി

February 6, 2025
2 minutes Read

മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്ത് വിട്ടു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ വ്യക്തമാക്കി.

പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ കഴിഞ്ഞ ദിവസം ഭൂട്ടാൻ രാജാവ് ജി​ഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക് പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് അദ്ദേഹം പങ്കെടുത്തത്. ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിലും ഭൂട്ടാൻ രാജാവ് പങ്കെടുത്തു. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാ​ഗതം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചത്.

പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. യോ​ഗി ആദിത്യനാഥിനൊപ്പം പ്രാർത്ഥന നടത്തുന്നതിന്റെയും പ്രത്യേക പൂജകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്നാനം നടത്തുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ കുംഭമേള സ്നാനത്തിനെതിരെ, വിമർശനവുമായി സംയുക്ത കിസാൻ മോർച്ച രാഷട്രീയേതര വിഭാ​ഗം രംഗത്തെത്തി. കുംഭമേളയിൽ ദുരന്തത്തിൽ മരിച്ചവരെ കുറിച്ചും മോദിയും യോ​ഗിയും ചിന്തിക്കണം.​ ഗം​ഗ ശുദ്ധീകരിക്കുമെന്ന് പറഞ്ഞ ഒരു സർക്കാറും ​വാ​ഗ്ദാനം പാലിച്ചില്ല.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെയും സർക്കാർ ​ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ​ഗം​ഗയുടെ ആ​ഗ്രഹം.യുവാക്കൾ അനധികൃതമായും വിദേശത്തേക്ക് പോകുന്നത് രാജ്യത്ത് ജോലിയില്ലാത്തതുകൊണ്ടാണ്, ഈ സാഹചര്യം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Story Highlights : 38.97crore peoples reached maha kumbh mela holly dip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top