കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതി; 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതിയിൽ 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി. കോളജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സമിതിയുടെ റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
Read Also: മലപ്പുറം റാഗിംഗ്; ഇന്റേണൽ അന്വേഷണ റിപ്പോർട്ട് കൈമാറും
Story Highlights : Ragging Kozhikode Medical College; 11 MBBS students suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here