നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടങ്ങാവിള സ്വദേശി ബിപിൻ ആണ് പിടിയിലായത്. കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതി യുവതിയെ സ്കൂട്ടറിൽ കെട്ടിവെച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെൺപകൽ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും തലക്കും യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.
സൂര്യഗായത്രി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഫോണിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. ടെറസിന് മുകളിൽ വച്ചാണ് ആദ്യം വെട്ടിയത്. കൈയിൽ കരുതിയ വെട്ടുകത്തിയുമായാണ് ആക്രമണം നടത്തിയത്. ടെറസിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വീടിന്റെ സിറ്റ്ഔട്ടിൽ സൂര്യഗായത്രിയെ എത്തിച്ചു. ഇവിടെ നിന്ന് പ്രതി എത്തിയ ബൈക്കിൽ കെട്ടിവെച്ചുകൊണ്ട് നെയ്യാറ്റിൻകര ആശുപത്രിയിൽ കെണ്ടുപോയത്.
Story Highlights : Accused arrested in Neyattinkara women attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here