‘അതിവേഗ റെയില്‍ പാതയ്ക്കായി ശ്രമം തുടരും, തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടും’; കെ.എൻ ബാലഗോപാൽ

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ എന്ന പരാമർശമില്ലാതെയാണ് അതിവേഗ റെയിലിനെ പറ്റി ധനമന്ത്രി പരാമർശിച്ചത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതുകൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
സർവീസ് പെൻഷൻകരുടെ 600 കോടി കുടിശിക ഉടൻ നൽകും. പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കടം എടുക്കാനുള്ള സർക്കാരിന്റെ അവകാശത്തെയും കേന്ദ്രം ബുദ്ധിമുട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കിഫ്‌ബി ഉൾപ്പടെ പൊതുകടത്തിന്റെ പരിധിയിലാക്കി. സംസ്ഥാനങ്ങൾക്കുള്ള കടമെടുപ്പ് പരിധി ഉയർത്തുന്നില്ല. കേരളത്തിൻറെ ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നു. ഇതിൽ കൂടുതൽ വെട്ടിക്കുറവ് ഒരു സംസ്ഥാനത്തോടും ചെയ്യാനില്ല. കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Efforts will continue for high-speed rail line, KN Balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here