Advertisement

5 ലക്ഷം പേർക്ക് വരെ തൊഴിൽ, ആദ്യത്തെ മെഗാ ജോബ് എക്സ്പോ ഈ മാസമെന്ന് ബജറ്റിൽ ധനമന്ത്രി

February 7, 2025
3 minutes Read

പഠനം പൂർത്തീകരിച്ച തൊഴിലന്വേഷകർക്കായുള്ള ആദ്യത്തെ ജോബ് എക്സ്പോ 2025 ഫെബ്രുവരിയിൽ നടക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായാണ് മെഗാ ജോബ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഈ പരിശ്രമങ്ങളിലൂടെ 3 മുതൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോകളിലും ലഭ്യമാക്കുക.

കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ (DWMS) രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ജോലിക്ക് അപേക്ഷിക്കാം. ഇവരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ജോബ് സ്റ്റേഷനുകൾ ഉണ്ടാകും. വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണി പരിശീലനം നൽകി തൊഴിൽ പ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുഉള്ളതാണ് വിജ്ഞാനകേരളം ക്യാമ്പയിൻ. ഇത് അടുത്ത സാമ്പത്തിക വർഷം പ്രധാന വികസന പദ്ധതിയായി മാറുമെന്ന് പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു.

Read Also: എസ്റ്റിമേറ്റ് 147 കോടി, ചെറിയ ചില മാറ്റം, സർക്കാരിന് ലാഭം 67 കോടി: കേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയം

വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും പഠനത്തിനും അനുയോജ്യമായതും, തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളതുമായ സ്കിൽ കോഴ്സുകൾ ലഭ്യമാക്കും. പദ്ധതിയിൽ അധ്യാപക മെൻ്റർമാർക്ക് പുറമേ 50,000 സന്നദ്ധ പ്രൊഫഷണൽ മെന്റർമാരെയും അണിനിരത്തും. പരമാവധി കുട്ടികൾക്ക് കാമ്പസ് പ്ലെയ്സ്മെൻ്റ് ഉറപ്പുവരുത്തും.സ്കിൽ കോഴ്സുകൾക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാച്ചിംഗ് ഗ്രാന്റായും വിജ്ഞാന കേരളം ആഗോള സംഗമം സംഘടിപ്പിക്കുന്നതിനും പദ്ധതിയുടെ പരിശീലനത്തിനും പ്രചാരണത്തിനുമായും 20 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.

Story Highlights : “Up to 5 lakh people will get employment, the first mega job expo will be this month,” says the Finance Minister in the budget.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top