‘മുന്നിൽ തദ്ദേശ തെരെഞ്ഞടുപ്പ് ഉണ്ട്, അത് കഴിഞ്ഞ് നിയമസഭ തെരെഞ്ഞടുപ്പ്’; ഒരുങ്ങി ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

വയനാട് വന്യ ജീവി ആക്രമണം പാർലിമെന്റിൽ ഉന്നയിച്ചതാണ്, അത് ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇത് ഒരു സങ്കീർണമായ സാഹചര്യമാണ്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുംകൂടുതൽ ഫണ്ട് ആവശ്യമാണ്. വിഷയത്തിൽ പാർലമെന്റിൽ ഇനിയും സമ്മർദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
മുന്നിൽ തദ്ദേശ തെരെഞ്ഞടുപ്പ് ഉണ്ട്, അത് കഴിഞ്ഞ ഉടനെ നിയമസഭ തെരെഞ്ഞടുപ്പും വരുന്നു. നമ്മൾ കൂടുതൽ ഒരുങ്ങി നിൽക്കണമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അടിസ്ഥാന പ്രശ്നങ്ങൾ എന്റെ ശ്രദ്ധയിൽ എത്തിക്കണം. ഒരുമിച്ചു നമുക്ക് പരിഹാരം ഉറപ്പാക്കാമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. നാളെ തിരികെ പോകും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഖജാന്‍ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
Story Highlights : Priyanka gandhi need more fund for wild animal attack wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here