Advertisement

”ഹത്തനെ ഉദയ” (പത്താമുദയം) ഏപ്രിൽ 18ന് തിയറ്ററുകളിലേക്ക്

February 11, 2025
Google News 1 minute Read

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രിൽ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

നിരവധി ജില്ലാ സംസ്ഥാനത്തലത്തിൽ അവാർഡുകൾ കരസ്ഥമാക്കിയ, ഒട്ടേറെ നാടകങ്ങൾക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ(പത്താമുദയം). അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന ഒരു കൂട്ടം നാടക പ്രവർത്തകരിൽ നിന്നും കഥാപാത്രങ്ങൾക്ക് അനുയോജ്യമായവരെ കണ്ടെത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചിരിക്കുന്നത്.

ദേവരാജ് കോഴിക്കോട്,റാം വിജയ്,രാജീവൻ വെള്ളൂർ,സന്തോഷ് മാണിയാട്ട്,ശ്രീധരൻ നമ്പൂതിരി,രാകേഷ് റാം വയനാട്,ശശി ആയിറ്റി, ആതിര,വിജിഷ,ഷൈനി വിജയൻ,അശ്വതി, ഷിജി കെ എസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

വൈശാഖ് സുഗുണന്‍,സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ ആണ് ഈണം നൽകിയിരിക്കുന്നത്. സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, സച്ചിൻ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഹത്തനെ ഉദയായുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ബിനു നെപ്പോളിയന്‍ ആണ്.

Story Highlights :“Hatane Udaya” hits theaters on April 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here