കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് കുത്തി; ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിച്ചു; നടന്നത് ക്രൂര പീഡനം

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്നത് ക്രൂര പീഡനം. വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തിപരുക്കേല്‍പ്പിച്ചു. ഭാരമുള്ള ഡംബലുകള്‍ സ്വകാര്യ ഭാഗങ്ങളില്‍ വെച്ച് പരുക്കേല്‍പ്പിച്ചു. ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിച്ചു. റാഗിങിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പകര്‍ത്തി സൂക്ഷിച്ചുവെന്നും പൊലീസ് കണ്ടെത്തി. കേസില്‍ അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടുണ്ട്.
സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്‌സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സീനിയേഴ്‌സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കേസില്‍ സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
Story Highlights : Cruel ragging in Kottayam Government Nursing collage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here