Advertisement

പൊതുസ്ഥലത്ത് അല്പവസ്ത്രം ധരിച്ച് നൃത്തം ചെയ്തെന്ന് കേസ്; പ്രതികളായ 7 സ്ത്രീകളെയും വെറുതെ വിട്ടു; സുപ്രധാന നിരീക്ഷണവുമായി ഡൽഹി കോടതി

February 12, 2025
2 minutes Read

ബാറിൽ അശ്ലീല നൃത്തം ചെയ്തെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ചുമത്തിയ കേസിൽ ഏഴ് സ്ത്രീകളെ ഡൽഹിയിലെ തിസ് ഹസാരി കോടതി വെറുതെ വിട്ടു. അൽപ വസ്ത്രം ധരിക്കുന്നതും പാട്ടിൻ്റെ താളത്തിൽ നൃത്തം ചവിട്ടുന്നതും എവിടെയായാലും ശിക്ഷാർഹമായ തെറ്റല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നീതു ശർമയാണ് വിധി പ്രസ്താവിച്ചത്.

ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമായാൽ മാത്രമേ അത് കുറ്റകരമാകൂവെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 2024 മാർച്ച് മൂന്നിന് രാത്രി 12.30 യ്ക്ക് രാജ്‌ഗുരു റോഡിലെ ഇംപീരിയ സിനിമയ്ക്ക് എതിരെയുള്ള ബാറിൽ യുവതികൾ അശ്ലീല നൃത്തം ചവിട്ടിയെന്നാണ് കേസ്. ഇവിടെ പട്രോളിംഗ് നടത്തിയ എസ്ഐയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഐപിസി 294 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്യുന്നത് കുറ്റകൃത്യമെന്ന് വ്യക്തമാക്കുന്നതാണ് ഈ ചട്ടം. മൂന്ന് മാസം വരെ തടവാണ് ശിക്ഷ.

പൊതുസ്ഥലത്താണെങ്കിലും എസ്ഐ ധർമ്മീന്ദർ ഒരു സ്വകാര്യ വ്യക്തിയായി കാണാൻ കഴിയില്ലെന്നും കോടതി കേസ് പരിഗണിച്ചപ്പോൾ പറഞ്ഞു. അവിടെ സമീപത്ത് നിരവധി കടകളും വീടുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവിടെയുള്ള ആർക്കേലും നൃത്ത ബുദ്ധിമുട്ടായോ എന്നത് ചോദിക്കാമായിരന്നു. അവരുടെ ആരുടെയെങ്കിലും പേരോ വിലാസമോ വാങ്ങാമായിരുന്നു. ഇതൊന്നുമില്ലാതെ ചുമത്തിയ കേസായതിനാൽ ഇത് ദുരുദ്ദേശത്തോടെ പൊലീസ് തന്നെ കെട്ടിച്ചമച്ച കഥയാണയെന്ന് സംശയിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

Story Highlights : Delhi Court acquits seven women booked for wearing short clothes dancing in public

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top