Advertisement

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം: തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നിര്‍ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍

February 13, 2025
2 minutes Read
ncp

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നിര്‍ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ഇ-മെയില്‍ മുഖേനയാണ് ഈ ആവശ്യം അറിയിച്ചത്. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസും അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചു.

പി.സി.ചാക്കോയുടെ രാജി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ശശീന്ദ്രന്‍ പവാറിന് ഇ-മെയില്‍ സന്ദേശം അയച്ചത്. അധ്യക്ഷ
സ്ഥാനത്തേക്ക് പി.സി.ചാക്കോ താല്‍പര്യമുളള പേരുകള്‍ നിര്‍ദ്ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ്.കെ.തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മെയില്‍ അയച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് എന്‍.സി.പിയില്‍ എത്തിയ പി.എം.സുരേഷ് ബാബുവിനെയോ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജനെയോ അധ്യക്ഷനാക്കാനും നീക്കമുണ്ട്. പി.സി.ചാക്കോയാണ് ഈ നീക്കത്തിന് പിന്നില്‍. അധ്യക്ഷ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടിലാണ് തോമസ്.കെ.തോമസ്

തോമസിനെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മെയില്‍ അയച്ചെങ്കിലും ആരെ അധ്യക്ഷനാക്കിയാലും പിന്തുണക്കാമെന്നാണ് ശശീന്ദ്രന്റെ പരസ്യ നിലപാട്
കേരള ഘടകത്തിലെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ആരാണെന്നതില്‍ രണ്ട് ദിവസത്തിനകം തീരുമാനം വന്നേക്കും.

Story Highlights : Minister AK Saseendran suggested the name of Thomas K. Thomas MLA in NCP state president post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top