Advertisement

പുന്നപ്ര കൊലപാതക കേസ്; പ്രതിയുടെ വീട്ടിൽ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച വൈദ്യുതി; KSEBയുടെ പരാതി

February 13, 2025
Google News 2 minutes Read

ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട്ടിൽ ഉപയോഗിച്ചിരുന്നത് മോഷ്ടിച്ച വൈദ്യുതിയെന്ന് കണ്ടെത്തൽ. മീറ്ററിൽ പ്രത്യേക ലൈൻ ഘടിപ്പിച്ചായിരുന്നു മോഷണം. മൂന്ന് മാസമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. കെഎസ്ഇബിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

22,000 രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്ന് കെഎസ്ഇബി പറയുന്നു. പരാതിയെ തുടർന്ന് ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇലക്ട്രീഷ്യനായ പ്രതി കിരൺ ആണ് സംവിധാനം ഒരുക്കിയത്. വീടിന് പിന്നിൽ കമ്പി കൊണ്ട് വൈദ്യുത കെണിയൊരുക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തിരുന്നത്.

Read Also: പുന്നപ്രയിലെ കൊലപാതകം; മരണം ഉറപ്പാക്കും വരെ ഷോക്കടിപ്പിച്ചു; മാസങ്ങളായി കെണിയൊരുക്കി വെച്ചു

മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവരാണ് കൊലപാതക കേസിൽ പ്രതികൾ. മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയാണ്. മരണം ഉറപ്പാക്കും വരെ വൈദ്യുതാഘാതം ഏൽപ്പിച്ചു. ഷോക്കേറ്റ് വീണ ദിനേശനെ കയ്യിൽ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു. കൊലപാതക ശേഷം കിരൺ അമ്മയെയും അറിയിച്ചു. കൊലപാതക ശേഷം പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് ദിനേശന്റെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

Story Highlights : Stolen electricity used in Punnapra murder case accused’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here