Advertisement

വൻ മാറ്റങ്ങളുമായി ‘ഗരുഡ്’ എത്തും; തലമുറ മാറ്റത്തിനൊരുങ്ങി ടാറ്റ നെക്‌സോൺ ​

February 13, 2025
Google News 2 minutes Read

തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോൺ. ‘ഗരുഡ്’ എന്ന കോഡ് നാമത്തിലൊരുങ്ങുന്ന രണ്ടാം തലമുറ നെക്സോണിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. 2027ൽ പുതിയ തലമുറ എത്തിക്കാനാണ് കമ്പനിയുടെ നീക്കം. നിലവിലുള്ള എക്സ് വൺ പ്ലാറ്റ് ഫോമിൽ വലിയ മാറ്റങ്ങൾ വരുത്തിയാകും ഈ വാഹനത്തിന്റെ നിർമാണം.

വാഹനത്തിൻറെ ഡിസൈൻ, ഇന്റീരിയർ, സവിശേഷതകൾ, പ്ലാറ്റ്‌ഫോം എന്നിവയുൾപ്പെടെ എല്ലാ രീതിയിലും വൻ മാറ്റങ്ങൾ വാഹനത്തിനുണ്ടാകും. നിലവിലെ നെക്‌സോൺ 2017 സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. രണ്ട് സമഗ്രമായ ഫെയ്‌സ്‌ലിഫ്റ്റുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിരുന്നു. ആദ്യത്തേത് 2020-ലും രണ്ടാമത്തേത് 2023-ലും.

അടുത്ത തലമുറയിലെ നെക്‌സോൺ അതിൻ്റെ നിലവിലെ പെട്രോൾ, സിഎൻജി പവർട്രെയിനുകൾക്കൊപ്പം തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ കോംപാക്റ്റ് ക്ലാസിലെ ഇടിവ് കണക്കിലെടുത്ത് ഡീസൽ എഞ്ചിൻ തുടരുമോ എന്ന് കണ്ടറിയണം. വിലകൂടിയ എസ്‌സിആർ (സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ) സംവിധാനം ഉപയോഗിക്കാതെ ബിഎസ് 6.2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഏക ഡീസൽ എഞ്ചിനാണ് നെക്‌സോണിൻ്റേത്. എന്നാൽ വരാനിരിക്കുന്ന ബിഎസ് 7 എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള നവീകരണം കൂടുതൽ ചെലവേറിയതായിരിക്കും.

നെക്‌സ്‌റ്റ്-ജെൻ നെക്‌സോണിന് അകത്തും കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും. പുതിയ നെക്‌സോണിൽ നിരവധി നൂതന സവിശേഷതകൾ ടാറ്റ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഡാഷ്‌ബോർഡ്, ഡോർ ട്രിംസ്, അപ്ഹോൾസ്റ്ററി, ആംബിയൻ്റ് ലൈറ്റിംഗ് ഓപ്ഷനുകൾ എന്നിവയിലുടനീളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. ADAS ചേർക്കുന്നതോടെ സുരക്ഷയുടെ കാര്യത്തിലും നെക്സോൺ മുൻപന്തിയിലെത്തും. നെക്സോണിന്റെ ഇലക്രിക് മോഡലിലും തലമുറ മാറ്റം പ്രതീക്ഷിക്കാം.

Story Highlights : Tata readies next gen Nexon, set for a market launch in 2027

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here