മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി; തൃശൂരിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു

മൈക്രോ ഫിനാൻസ് സംഘങ്ങളുടെ ഭീഷണി തൃശൂർ കൊടുങ്ങല്ലൂരിൽ യുവതി ജീവനൊടുക്കി. എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാൻസ് സംഘങ്ങളുടെ പ്രതിനിധികൾ ഷിനിയെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
അവധി ചോദിച്ചിട്ടും ഇവർ വീട്ടിൽ നിന്ന് പോകാൻ കൂട്ടാക്കാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയിൽ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
Story Highlights : woman found dead in bedroom private money lending firm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here