Advertisement

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

February 14, 2025
1 minute Read

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം ക്ലാസുകാരി ഐശ്വര്യ. ഇന്നലെ വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പെൺകുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടന്നത്തുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ ദിവസവും തന്റെ പിതാവാണ് ഇരുചക്ര വാഹനത്തിൽ സ്കൂളിലേക്ക് കൊണ്ടുപോവുകയും വിളിക്കാൻ വരുന്നതും.

ഇന്നലെ രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ അച്ഛൻ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് പെൺകുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. അച്ഛൻ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു.

തുടർന്ന്, പെട്ടെന്ന് പെൺകുട്ടിയുടെ മേൽ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അയൽക്കാരും പെൺകുട്ടിയുടെ അച്ഛനും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights : 7 year old girl dies after falling iron gate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top