Advertisement

തൃശൂരിലെ ബാങ്ക് കൊള്ള; പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം

February 14, 2025
4 minutes Read

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. നിർണായക സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ജീവനക്കാരെ  കത്തി കാട്ടി  ബന്ദികളാക്കിയ ശേഷം 15 ലക്ഷം  രൂപ കവർന്നത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

ഫെഡറൽ  ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും  ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ  ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടുകയായിരുന്നു.

Read Also: ‘കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപ, കവർന്നത് മൂന്ന് ബണ്ടിൽ; മോഷ്ടാവ് സംസാരിച്ചത് ഹിന്ദി’; തൃശ്ശൂർ റൂറൽ എസ് പി

ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും  5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. മോഷ്ടാവ് ഹെൽമറ്റ് വച്ച് കൈയുറ  ധരിച്ചതിനാൽ ജീവനക്കാർക്കും പോലീസിനും ആളെ തിരിച്ചറിയാൻ ആയിട്ടില്ല. ഡോഗ്സ്സ്ക്വാഡും  വിരലടയാള വിദഗ്ധരും ഉൾപ്പെടെയുള്ളവർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Story Highlights : Thrissur bank robbery case accused has entered Ernakulam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top