Advertisement

‘കേന്ദ്രത്തിന്റെ വായ്പ കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടി; കേന്ദ്രം ശാഠ്യം തിരുത്തണം’; ടിഎം തോമസ് ഐസക്

February 15, 2025
2 minutes Read

മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുന‌ർനി‍ർമ്മാണത്തിനായി കേന്ദ്ര വായ്പ അനുവദിച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് ടിഎം തോമസ് ഐസക്. ഗ്രാൻഡ് ചോദിച്ചാൽ വായ്പ തരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്ന് തോമസ് ഐസക് ട്വന്റിഫോറിനോട് പറ‍ഞ്ഞു.

കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക്‌ പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് ഭരണഘടനാപരമായ അവകാശം; നിബന്ധനകൾ കേരളത്തോടുള്ള ക്രൂരത’; മന്ത്രി കെ രാജൻ

കേന്ദ്രം ശാഠ്യം തിരുത്തണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച്. സംസ്ഥാനങ്ങളെ കേന്ദ്രത്തിൻ്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്ന് തോമസ് ഐസക് ആരോപിച്ചു. അതേസമയം കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും. ഈ സാമ്പത്തിക വ‍ർഷം തന്നെ പദ്ധതികൾ പൂ‍ർത്തിയാക്കണമെന്ന നിബന്ധനയും ചർച്ചചെയ്യും. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും പരിഗണിക്കുന്നുണ്ട്.

Story Highlights : Thomas Isaac reacts in central loan in Mundakkai-Chooralmala Landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top