Advertisement

ഒഐസിസി അല്‍ഖോബാര്‍ ഏരിയ കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷം വെള്ളിയാഴ്ച

February 16, 2025
Google News 3 minutes Read

ഒ.ഐ.സി.സി സൗദി കിഴക്കന്‍ പ്രവിശ്യാ റീജിയണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി അല്‍ഖോബാര്‍ ഏരിയ കമ്മിറ്റിയുടെ വാര്‍ഷിക ആഘോഷം വിസ്മയസന്ധ്യ ഫെബ്രുവരി 21 ന് വെള്ളിയാഴ്ച്ച അല്‍ഖോബാറിലെ ഹാബിറ്റാറ്റ് ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. (Annual celebration of OICC Alkhobar Area Committee on Friday)

ചടങ്ങില്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ടാംനിര നേതാക്കളില്‍ മുന്നണി പോരാളിയും പ്രവാസികളുടെ ശബ്ദവുമായ വടകര പാര്‍ലിമെന്റ് മണ്ഡലം പ്രതിനിധി ഷാഫി പറമ്പില്‍ എം പി മുഖ്യാതിഥിയായി പങ്കെടുക്കും വൈകുന്നേരം അഞ്ച് മണിമുതല്‍ സംഗീത, നൃത്ത, സാംസ്‌കാരിക സമ്മേളനത്തോടെ പരിപാടിക്ക് തുടക്കമാകും. ഒഐസിസി അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എ കെ സജൂബ് അദ്ധ്യക്ഷം വഹിക്കുന്ന സംഗമം ഒഐസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ പ്രസിഡണ്ട് ഇ കെ സലിം ഉത്ഘാടനം ചെയ്യും.

Read Also: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും: 18 മരണം ആയി, മരിച്ചവരില്‍ കുട്ടികളും; നിരവധി പേരുടെ നില ഗുരുതരം

കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ പ്രവാസി സമൂഹത്തെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ആയിരത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്നും ഒഐസിസി അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി തിരെഞ്ഞെടുത്ത അഞ്ചു പേര്‍ക്കുള്ള ബിസിനസ്സ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഒഐസിസി അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ കെ സജൂബ്, വൈസ് പ്രസിഡന്റ് സുബൈര്‍ പാറക്കല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ആറ്റുവ, ട്രഷറര്‍ ഷൈന്‍ കരുനാഗപ്പള്ളി, ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധി ജോണ്‍ കോശി, റീജിയണല്‍ ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലികേഷന്‍ സൊസൈറ്റി സൗദി അക്കാദമിക് കൗണ്‍സില്‍ കോര്‍ഡിനേറ്ററുമായ സക്കീര്‍ പറമ്പില്‍ എന്നിവര്‍ പറഞ്ഞു.

Story Highlights : Annual celebration of OICC Alkhobar Area Committee on Friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here