Advertisement

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ച് നാട്ടുകാർ; തടഞ്ഞ് CPIM നേതാക്കൾ

February 16, 2025
2 minutes Read

പാലക്കാട് കാഞ്ഞിരപ്പുഴയിൽ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സിപിഐഎമ്മും ജനങ്ങളും തമ്മിൽ തർക്കം. മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചിറക്കൽപടി റോഡ് നാട്ടുകാർ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. ജനകീയ ഉദ്ഘാടനം സിപിഐഎംനേതാക്കൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ചിറക്കൽപടി റോഡിൻ്റെ ജനകീയ ഉദ്ഘാടനമാണ് സിപിഐെം നേതാക്കൾ തടഞ്ഞത്. റോഡ് ഉദ്ഘാടനത്തിന് എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ സമിതിയിലെ അംഗത്തെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ഭേദമന്യേ ആളുകളുള്ള സംഘടനയാണ് ജനകീയ കൂട്ടായ്മ. ഒരു ദിവസം മുൻപേ ആഘോഷപൂർവ്വം റോഡിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉദ്ഘാടനം ചെയ്യാൻ ശ്രമം നടന്നപ്പോഴാണ് സിപിഐഎം നേതാക്കളെത്തി തടഞ്ഞതും സംഘർഷത്തിലേക്ക് കടന്നത്.

Read Also: എല്‍ഡിഎഫിനോട് വിരോധം ആയിക്കോളൂ, നാടിനോട് അതാകരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

മന്ത്രി ഉദ്ഘാടനം നടത്താനിരിക്കുന്ന റോഡ് മറ്റാരും ഉദ്ഘാടനം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സിപിഐഎം നേതാക്കൾ പറഞ്ഞത്. തുടർന്നാണ് പ്രദേശത്തും ഉന്തും തള്ളും ഉണ്ടായത്. ജനകീയ സമിതി പ്രവർത്തകരും സിപിഐഎം നേതാക്കളും തമ്മിലായിരന്നു ഉന്തും തള്ളും ഉണ്ടായത്. എട്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് പണി പൂർത്തിയായത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 23 കോടി ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമായത്.

Story Highlights : Dispute between CPIM and people over inauguration of road in Kanjirapuzha, Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top