പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം; ഐസിയുവിലുണ്ടായിരുന്നവരെയും രോഗികളെയും മാറ്റിയതോടെ ഒഴിവായത് വന്‍ദുരന്തം

പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. വനിതാ ബ്ലോക്കിന് സമീപമാണ് തീപടര്‍ന്നത്. ഐസിയുവിലുണ്ടായിരുന്നവരെയും രോഗികളെയും മാറ്റിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.
ആശുപത്രിയിലെ നഴ്‌സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റുകയായിരുന്നു. വനിതകളുടെ വാർഡിൽ നാൽപ്പത്തി എട്ടും സർജിക്കൽ ഐ.സി.യു.വിൽ പതിനൊന്നും രോഗികളാണുണ്ടായിരുന്നത്..
Story Highlights : Fire broke out at Palakkad District Hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here