കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചാരണം; മുസ്ലിം ലീഗ് നേതാവിന് പിഴ ശിക്ഷ

കെ കെ ശൈലജക്കെതിരായ വ്യാജ വിഡിയോ പ്രചരണം, മുസ്ലീം ലീഗ് പ്രാദേശിക നേതാവിന് പിഴ ശിക്ഷ. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15,000 രൂപ പിഴ വിധിച്ചു. കണ്ണൂർ, ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെതിരെയാണ് കോടതി ഉത്തരവ്.
യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാനും വാർഡ് അംഗവുമാണ് അസ്ലം.ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ കെ ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയത്.മുസ്ലിങ്ങൾ വർഗ്ഗീയവാദികളാണെന്ന് കെ കെ ശൈലജ പറയുന്നതായുള്ള വ്യാജ വിഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെയടക്കം പ്രചരിപ്പിച്ചത്.
Story Highlights : kk shailaja fake video muslim league leader fined
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here