Advertisement

മാർക്കോയിലെ നീക്കം ചെയ്ത സീൻ റിലീസായി ; ഉണ്ണി മുകുന്ദന്റെ ഇടി വാങ്ങി റിയാസ് ഖാൻ

February 16, 2025
2 minutes Read

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചത് പ്രമാണിച്ച് ചിത്രത്തിലെ ആദ്യ ഡിലീറ്റഡ് സീൻ യൂട്യൂബിലൂടെ പുറത്തിറങ്ങി. തിയറ്റർ റിലീസിൽ കട്ട് ചെയ്ത, റിയാസ് ഖാൻ അഭിനയിച്ച സീൻ ആണ് റീലിസ് ചെയ്തത്. ഡിലീറ്റഡ് സീനിൽ പ്രധാനമായും വരുന്നത് ഉണ്ണി മുകുന്ദന്റെ പോലീസ്സ് സ്റ്റേഷനിൽ വെച്ചൊരു സംഘട്ടന രംഗം ആണ്.

നായികയെ ബസ്സിൽ വെച്ച് ഉപദ്രവിച്ച സാമൂഹ്യ വിരുദ്ധരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തുന്ന ഉണ്ണി മുകുന്ദനോടും നായികയോടും പോലീസ് ഓഫീസറായ റിയാസ് ഖാന്റെ കഥാപാത്രവും മോശമായി പെരുമാറുമ്പോഴാണ് ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സംഘട്ടത്തിന് വേദിയൊരുങ്ങുന്നത്. സംഘട്ടനത്തിന്റെ കൊറിയോഗ്രാഫിക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും, രംഗം ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത തീരുമാനം നന്നായി എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

രക്തരൂക്ഷിതമായ രംഗങ്ങളുടെ അതിപ്രസരം മൂലം തിയറ്റർ പതിപ്പിൽ നിന്ന് കട്ട് ചെയ്ത രംഗങ്ങൾ ഒടിടി റിലീസിൽ ഉൾപ്പെടുത്തും എന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു എങ്കിലും, ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്റ്ററിയിലേയ്ക്ക് അനവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് തിയറ്റർ പതിപ്പ് തന്നെയാവും ഒടിടി യിലും റിലീസ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

മാർക്കോയിലെ കട്ട് ചെയ്ത എല്ലാ രംഗങ്ങളും യൂട്യൂബിലൂടെ ഡിലീറ്റഡ് സീനുകളായി റിലീസ് ചെയ്യും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എങ്കിലും ഇപ്പോൾ പുറത്തുവിട്ട രംഗം വയലന്സിന്റെയോ രക്തച്ചൊരിച്ചിലിന്റെയോ അതിപ്രസരം കാരണമല്ല, മറിച്ച് ചിത്രത്തിന്റെ സ്വഭാവവുമായി ചേർന്ന് പോകാത്തത്കൊണ്ടാണ് നീക്കം ചെയ്തത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

Story Highlights :Marco’s deleted scene released; Riyaz Khan got kicked by marco

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top