പ്രതി ജീവിച്ചത് ആഡംബരമായി, വിദേശത്തുള്ള ഭാര്യ അയച്ച പണം ചെലവ് ചെയ്തും മദ്യപിച്ചും തീർത്തു; ഒടുവിൽ കവർച്ച

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതി റിജോ ആന്റണി ജീവിച്ചത് ആഡംബരമായി. വിദേശത്തുള്ള ഭാര്യ നാട്ടിലേക്ക് അയച്ച പണം സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തു മദ്യപിച്ചും തീർത്തു. അടുത്തമാസം ഭാര്യ മടങ്ങി വരുമ്പോൾ പണം നൽകാൻ ഇല്ലാത്തതിനാൽ ആണ് മോഷണം നടത്തിയത്. ഭാര്യ വിദേശത്ത് നിന്ന് അയച്ചുകൊടുത്ത പണം ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.
ആഡംബര ജീവിതം നയിച്ചാണ് റിജോ കടം വരുത്തിവെച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ ഇയാൾക്കും കുട്ടികൾക്കും വേണ്ടിയാണ് പണം അയച്ചു നൽകിയിരുന്നത്. ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ച് നൽകിയിരുന്നത്. ഈ പണമാണ് ആഡംബരത്തിനായി ഉപയോഗിച്ചത്. ഫൈവ് സ്റ്റാർ ബാറുകളിലെത്തി മദ്യപിച്ചും, സുഹൃത്തുക്കൾക്ക് പ്രത്യേക പാർട്ടി നൽകിയുമാണ് പണം ചെലവഴിച്ചത്. ഒടുവിൽ കടം വരുത്തി. പിന്നാലെ അടുത്തമാസം ഭാര്യ നാട്ടിലേക്ക് തിരികെ എത്തുമെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് കവർച്ച നടത്താൻ തീരുമാനിച്ചത്.
Read Also: കടം വീട്ടാൻ കവർച്ച, പൊലീസിനെ ചുറ്റിച്ച് പ്രതി; ബാങ്ക് കവർച്ചയിൽ പിടിയിലായത് ചാലക്കുടി സ്വദേശി
ബാങ്കിന് എതിർവശത്തുള്ള പള്ളിയിലെത്തിയപ്പോഴാണ് പ്രതിയുടെ ശ്രദ്ധയിൽ ബാങ്ക് പെടുന്നത്. തുടർന്ന് ബാങ്കിനെ നിരീക്ഷിക്കുകയും ബാങ്കിലെ സാഹചര്യങ്ങൾ മനസിലാക്കുകയും ചെയ്യുകയായിരുന്നു. ബാങ്കിനകത്ത് കയറി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കൃത്യമായി പ്ലാൻ ചെയ്ത് കവർച്ച നടത്തിയത്. കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കിട്ടിയ പണവുമായി സ്ഥലം വിടുകയായിരുന്നുവെന്ന് പ്രതി പറയുന്നു. മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കിൽ കവർച്ച നടത്തിയത്.
ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്നായിരുന്നു ജീവനക്കാരെ ബന്ദിയാക്കി കവർച്ച നടത്തിയത്.
Story Highlights : Thrissur bank robbery case accused lived in luxury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here