തൃശൂർ ബാറിൽ സംഘർഷം; യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു

തൃശൂർ പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മർദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപ്പെട്ടതോടെയാണ് സംഘർഷം ഉണ്ടായത്.
Read Also: ‘ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു’; പ്രതി റിജോ പോലീസിനോട്
ഷെക്കീറിനെ ബാറിൽ നിന്ന് ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാറിന് പുറത്ത് റോഡിന് സമീപം യുവാവിെ ക്രൂരമായി മർദിച്ചത്. പരുക്കേറ്റ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Clash at bar in Thrissur man’s skull was smashed in the attack.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here