Advertisement

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

February 17, 2025
2 minutes Read
earthquake

ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നാൽ ഇതിന്റെ പ്രഭവകേന്ദ്രം 10 കിലോ മീറ്റര്‍ ആഴത്തിലാണെന്ന് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നു. [Earthquake]

രാവിലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയായിരുന്നു. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡെൽഹി-എൻസിആർ ഭൂകമ്പ മേഖല നാലിൽ ൽ സ്ഥിതി ചെയ്യുന്നതിനാൽ മിതമായതും ശക്തവുമായ ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നതാണ്.

Story Highlights : Earthquake tremors felt in Bihar too

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top