Advertisement

ഗതാഗത കുരുക്കിൽപ്പെടാതെ എത്തണം, പാരാഗ്ലൈഡ് ചെയ്ത് പരീക്ഷ ഹാളിൽ പറന്നിറങ്ങി ബികോം വിദ്യാർത്ഥി

February 17, 2025
2 minutes Read
paragliding

ഗതാഗതക്കുരുക്ക് പലപ്പോഴും നമ്മുടെയൊക്കെ സമയം കളയാറുണ്ട്. പക്ഷേ ചില സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിയല്ലേ പറ്റൂ. മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്താൻ വൈകിയപ്പോൾ, ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ വഴി ആരെയും അതിശയിപ്പിക്കും. പരീക്ഷാ ഹാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്തിയാണ് ഈ വിദ്യാർത്ഥി എത്തിയത്.

കോളേജ് ബാഗുമായി ആകാശത്ത് പറക്കുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാരാഗ്ലൈഡിംഗിന് ആവശ്യമായ എല്ലാ വസ്ത്രങ്ങളും ധരിച്ചാണ് വിദ്യാർത്ഥി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമാണ്.

Read Also: ദക്ഷിണ കൊറിയയിൽ ഡീപ്‌സീക്കിന് നിരോധനം: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിൽ ആശങ്ക

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ സമർഥ് മഹാംഗഡെ എന്ന ബികോം വിദ്യാർത്ഥിയാണ് ഈ സാഹസത്തിന് മുതിർന്നത്. പരീക്ഷാ ദിവസം സമർഥ് പഞ്ചഗണിയിലായിരുന്നു. വൈ-പഞ്ച്ഗണി റോഡിലെ പസാരണി ഘട്ട് ഭാഗത്ത് വൻ ​ഗതാ​ഗതക്കുരുക്ക്. കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്താൻ റോഡ് മാർ​ഗം പോയാൽ കഴിയില്ലെന്ന് മനസ്സിലായപ്പോഴാണ് സമർഥ് സമർഥമായി പാരാഗ്ലൈഡിംഗിന് മുതിർന്നത്.

പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് ഇതിന് സൗകര്യമൊരുക്കിയത്. പരിചയസമ്പന്നരായ പാരാഗ്ലൈഡിംഗ് ഇൻസ്ട്രക്ടർമാരുടെ മേൽനോട്ടത്തിൽ സമർഥ് തന്റെ പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

Story Highlights : Maharashtra student paraglides to reach exam venue on time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top