Advertisement

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

February 18, 2025
Google News 2 minutes Read
kate winslent

ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് താരവുമായ കേറ്റ് വിന്‍സ്ലെറ്റ് സംവിധാന രംഗത്തേക്ക് കടക്കുന്നു. “ഗുഡ് ബൈ ജൂൺ” എന്ന് പേരിട്ടിരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് താരം ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് ഈ സിനിമ നിർമ്മിക്കുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് കേറ്റ് വിന്‍സ്ലെറ്റ്. [Kate Winslet]

ഈ ചിത്രത്തിൽ അഭിനയത്തിലും സംവിധാനത്തിലും നിർമ്മാണത്തിലും വിന്‍സ്ലെറ്റ് സജീവമാകും. ടോണി കൊളറ്റ്, ജോണി ഫ്ലിൻ, ആൻഡ്രിയ റൈസ്ബറോ, തിമോത്തി സ്പാൽ, ഹെലൻ മിറൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിൻസ്ലെറ്റിന്റെ മുൻ ഭർത്താവ് സാം മെൻഡിസിന്റെ മകൻ ജോ ആൻഡേഴ്സനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Read Also: ‘പൂരം കൊടിയേറി മക്കളെ’; ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

ചിത്രത്തിന്റെ പ്രധാന വിഷയം ചിതറിപ്പോയ സഹോദരങ്ങളുടെ ഒത്തുചേരലും അവർ നേരിടുന്ന വെല്ലുവിളികളുമാണ്. ആധുനിക ഇംഗ്ലണ്ടിലാണ് കഥ നടക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. “ടൈറ്റാനിക്”, “ദി റീഡർ”, “ഹാംലെറ്റ്” തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിന്‍സ്ലെറ്റ് എമ്മി, ഗ്രാമി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Story Highlights : Kate Winslet to make directorial debut with family drama ‘Goodbye June’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here