കാക്കനാട്ടെ കൂട്ട ആത്മഹത്യ; വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം, ആത്മഹത്യ കുറിപ്പ് എഴുതിയത് ഹിന്ദിയിൽ

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല.
മനീഷ് വിജയ് അവധി എടുത്തത് സഹോദരിയുടെ കേസിന്റെ ആവശ്യത്തിനായി നാട്ടിൽ പോകാനായിരുന്നു ഒരാഴ്ചയോളം ദിവസം ഇയാൾ അവധിയെടുത്തിരുന്നത്. എന്നാൽ നാട്ടിലേക്ക് പോകാനായില്ല. മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതൽ 5 ദിവസം വരെ പഴക്കമുണ്ട്.മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൊങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത് അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു ഉണ്ടായിരുന്നത്. അസ്വാഭാവിക മരണത്തിന് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അമ്മയുടെ മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതും കുടുംബ ഫോട്ടോ അതിനരികില്‍ വച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പൊലീസ് ദുരൂഹത ആരോപിക്കുന്നുണ്ട്. അമ്മയെ കൊലപ്പെടുത്തിയിട്ട് മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ജാർഖണ്ഡ് സ്വദേശിയാണ് സ്റ്റംസ് അഡീഷണൽ കമ്മിഷണര്‍ മനീഷ് വിജയ്. മനീഷ് ഒരാഴ്ചയായി അവധിയിലായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനകത്ത് നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056
Story Highlights : Mass suicide in Kakkanad; Suicide note written in Hindi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here