Advertisement

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവ്; രാത്രിയിലെ ‘ഡോക്ടര്‍ മാറ്റം’ കുഞ്ഞിനെ നോക്കാന്‍

February 21, 2025
Google News 2 minutes Read
doctor's husband doing night duty in Tirurangadi hospital

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി.ഡോ സഹീദയ്ക്കും ഭര്‍ത്താവ് ഡോ.സഫീലിനും എതിരെയാണ് പരാതി. കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. (doctor’s husband doing night duty in Tirurangadi hospital)

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.സഹീദക്ക് പകരം രാത്രി കാലങ്ങളില്‍ ഭര്‍ത്താവ് ഡോ സഫീല്‍ ജോലി ചെയ്യുന്നു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് സഫീല്‍.ഡോ സഫീല്‍ ഒപിയില്‍ ഇരിക്കുന്ന ചിത്രം സഹിതം മുസ്ലീം യൂത്ത് ലീഗ് നേതാവ് യുഎ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.ഇങ്ങനെ ഉള്ള ചികിത്സയില്‍ എന്തെങ്കിലും അപാകതയോ പിഴയോ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് യൂത്ത് ലീഗ് ചോദിച്ചു.

Read Also: കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാര്‍

ഡോ സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭര്‍ത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിന്റെ വിശദീകരണം.പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡി.എം.ഒ വ്യക്തമാക്കി.

Story Highlights : doctor’s husband doing night duty in Tirurangadi hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here