പ്ലേഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി; ഗോവയോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ മങ്ങി. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ ആദ്യം തന്നെ ഗോവ ലീഡ് നേടി. 46-ാം മിനിറ്റില്‍ ഐക്കര്‍ ഗുവറോറ്റേക്‌സ്‌നയിലൂടെയായിരുന്നു ഗോവ ഗോൾ നേടിയത്.
73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറിലൂടെയായിരുന്നു ഗോവയുടെ രണ്ടാം ഗോൾ. മത്സരത്തിലുടനീളം ഗോവ തന്നെയാണ് ആധിപത്യം പുലർത്തിയത്. ഗോവ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ആറുതവണ ഷോട്ടുതിർത്തപ്പോൾ ബ്ലാസ്റ്റേഴ്സ് ഒറ്റത്തവണ മാത്രമാണ് ഷോട്ട് ഉതിർത്തത്. ജാംഷഡ് പൂർ, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവർക്കെതിരയാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനുയുള്ള മത്സരങ്ങൾ.
ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു. ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റാണ് ഗോവയ്ക്ക്. അതേസമയം സീസണിലെ 11-ാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഏഴു കളികളിൽ മാത്രമാണ് ജയം കണ്ടെത്താൻ കഴിഞ്ഞത്. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
Story Highlights : ISL 2024-25: FC Goa keeps title race alive with 2-0 win over Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here