കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം, പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ തേടി പൊലീസ്

കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടി വി ദൃശ്യം പുറത്ത്. രണ്ട് യുവാക്കളെ തേടി പൊലീസ്. രാത്രി രണ്ട് മണിയോടെ സംശയാസ്പദ രീതിയിൽ ഇവരെ കാണുക ആയിരുന്നു. യുവാക്കൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
റെയിൽവേ പൊലീസ്, ആർപിഎഫ്, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംഭവത്തിൽ അന്വേഷണം തുടങ്ങി. വൻ ദുരന്തമാണ് ഒഴിവായത്. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ടെലിപോസ്റ്റ് എടുത്തു മാറ്റുകയായിരുന്നു.
Story Highlights : train derail in kollam kundara cctv
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here