Advertisement

എൻ രാമചന്ദ്രൻ സ്മാരക പുരസ്കാരം ഷബാന ആസ്മിക്ക്; 26ന് സമ്മാനിക്കും

February 23, 2025
1 minute Read
shabna azmi

പ്രശസ്ത പത്രപ്രവർത്തകൻ എൻ രാമചന്ദ്രൻ്റെ സ്മരണാർത്ഥം എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക പുരസ്കാരം ബോളിവുഡ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ഷബാന ആസ്മിക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 26ന് തിരുവനന്തപുരത്ത് രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രഭാവർമ്മയും സെക്രട്ടറി പി പി ജയിംസും അറിയിച്ചു.

ട്രിവാൻഡ്രം ക്ലബ്ബിലെ പി.സുബ്രഹ്മണ്യം ഹാളിൽ 26ന് വൈകുന്നേരം നാലുമണിക്ക് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ
ശശി തരൂർ എം പിയാണ് അവാർഡ് സമ്മാനിക്കുക. പ്രഭാവർമ്മ അദ്ധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ കരുൺ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി പത്രാധിപർ ദീപു രവി, മാനേജിംഗ് ഡയറക്ടർ അഞ്‌ജു ശ്രിനിവാസൻ, പി പി ജയിംസ് മുൻ മന്ത്രി ബാബു ദിവാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Story Highlights : n ramachandran memorial award shabana azmi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top