Advertisement

സ്‌ട്രേഞ്ചർ തിങ്ങ്സ് സീസൺ 5 ന്റെ ചിത്രങ്ങൾ ലീക്കായി

February 23, 2025
2 minutes Read

നെറ്ഫ്ലിക്സ് സ്ട്രീമിങ് ചരിത്രത്തിൽ ഏറ്റവും അധികം കാഴ്ചക്കാരെ സൃഷ്ട്ടിച്ച ടി.വി ഷോകളിലൊന്നായ സ്‌ട്രേഞ്ചർ തിങ്‌സിന്റെ അഞ്ചാം സീസണിന്റെ ചിത്രങ്ങളും പ്രമേയവുമായി ബന്ധപ്പെട്ട പ്രധാന സൂചനകളും സോഷ്യൽ മീഡിയയിൽ ലീക്കായി. ഷോയുടെ അവസാന സീസണിന്റെ റിലീസിന് 6 മാസത്തോളം സമയം ബാക്കി നിൽക്കെയാണ് അണിയറപ്രവർത്തകർ പ്രതിസന്ധിയിലാക്കി ഷോയുടെ പ്രധാന വിവരങ്ങൾ ചോർന്നത്.

ഷോയുടെ പത്തോളം സ്റ്റില്ലുകളാണ് റെഡിറ്റ് വഴി വൈറൽ ആയത്. എന്നാൽ അവയൊന്നും സെറ്റിൽ വെച്ച് എടുത്ത ചിത്രങ്ങളല്ല, മറിച്ച് ഷൂട്ട് ചെയ്ത സീനുകളുടെ ചിത്രങ്ങൾ എഡിറ്റിങ് സ്യുട്ടിൽ നിന്നാരോ മൊബൈലിൽ പകർത്തിയതാവാം എന്നാണ് അനുമാനം. മാത്രമല്ല ചിത്രങ്ങളൊന്നും ഒട്ടും വ്യക്തമല്ലാത്തതും ആശ്വസകരമാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഡഫർ സഹോദരന്മാർ സൃഷ്ട്ടിച്ച സ്‌ട്രേഞ്ചർ തിങ്ങ്സ് 2016 മുതലാണ് സ്റ്റീമിംഗ് ആരംഭിച്ചത്. 1980 കളിൽ ഹോളിവുഡിൽ ഇറങ്ങിയ സയൻസ് ഫിക്ഷൻ, ആക്ഷൻ അഡ്വഞ്ചർ ചിത്രങ്ങളുടെ ശക്തമായ സ്വാധീനം ഷോയ്ക്കുണ്ട്. പോപ്പ് കൽച്ചറിലെ ഗൃഹാതുരുത്വം ഉണർത്തുന്ന റെട്രോ വിന്റജ് മൂഡിൽ ഹൊററും സയൻസ് ഫിക്ഷനും എല്ലാം സമന്വയിപ്പിച്ച സീരീസ് ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ചു.

ഡെഡ്പൂൾ vs വൂൾവറിൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ഷോൺ ലെവിയും സീരീസിന്റെ 5 ആം സീസണിലെ ചില എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നുണ്ട്. ഒന്ന് മുതൽ 2 മണിക്കൂർ വരെ ദൈർഘ്യമുള്ള 8 എപ്പിസോഡുകൾ 5 ആം സീസണിൽ ഉണ്ടാവും. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ഷോകളിലൊന്നായിട്ടാവും സ്‌ട്രേഞ്ചർ തിങ്ങ്സ് അവസാന സീസൺ ഒരുങ്ങുന്നതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Story Highlights : The stills of Netflix show ‘Stranger things season 5 got leaked on social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top