Advertisement

തൃശൂരിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു; ജില്ലയിൽ ഇന്നലെയും ഇന്നുമായി ആത്മഹത്യ ചെയ്തത് മൂന്ന് കുട്ടികൾ

February 23, 2025
Google News 1 minute Read
Suicide representative image

തൃശൂരിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ. തൃശൂർ എയ്യാലിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ മകൾ 15 വയസുള്ള സോയ ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 5 മണിയോടെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. തൃശൂരിൽ ഇന്നലെയും ഇന്നുമായി മൂന്ന് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

കണ്ടശാംകടവില്‍ ജിതിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അലോക്, മാള എരവത്തൂരിലെ വിദ്യ- അരുൺ ദാസ് ദമ്പതികളുടെ മകൾ ആറാം ക്ലാസ് വിദ്യാര്‍ഥിനി അവന്തിക എന്നിവരാണ് മരിച്ച മറ്റ് രണ്ട് കുട്ടികൾ. ഇളയ സഹോദരിയും അവന്ദികയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

സഹോദരി മുറിയുടെ വാതില്‍ തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥി അലോകി(12)നെയും ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിക്കകത്തെ കുളിമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കുട്ടിയുടേയും മരണ കാരണം വ്യക്തമല്ല.

Story Highlights : thrissur school students death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here