Advertisement

റോസാപ്പൂ വിളയാടിയ കൈകളിൽ തുപ്പാക്കി വിളയാട്ടം ; ഹിറ്റ് – 3 ദി തേർഡ് കേസ് ടീസർ പുറത്ത്

February 24, 2025
Google News 2 minutes Read

തെലുങ്കിലെ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഹിറ്റി’ന്റെ മൂന്നാം ഭാഗമായ ഹിറ്റ് – 3 ദി തേർഡ് കേസിന്റെ ടീസർ റിലീസായി. ഡോ: ശൈലേഷ് കോലനു സംവിധാനത്തിൽ നാനി നായകനാകുന്ന ചിത്രത്തിൽ ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൈ വോൾട്ടെജ് വയലൻസ് രംഗങ്ങൾ ഉണ്ടാകും എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

രാജ്യത്ത് പല ഭാഗങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കാനായി സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതാണ് എല്ലാ ‘ഹിറ്റ്’ ചിത്രങ്ങളുടെയും പ്രമേയം. ഈ ചിത്രങ്ങളെല്ലാം നടക്കുന്നത് ഒരേ യൂണിവേഴ്‌സിലുമായതിനാൽ ഭാവിയിൽ ഇതിനു തുടർച്ചയായി അനേകം സിനിമകളും, കഥാപാത്രങ്ങളുടെ ഒത്തുചേരലുകളുമെല്ലാം പ്രതീക്ഷിക്കാം എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

ഹിറ്റ് 3 യിൽ നാനിയെ കൂടാതെ, അദ്വി ശേഷ്, വിശ്വക് സെൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക്ക് ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ ‘നാച്ചുറൽ സ്റ്റാർ’ എന്ന വിശേഷണവും നേടിയെടുത്ത നാനി, സരിപോത ശനിവാരം എന്ന ചിത്രത്തിനുശേഷം തന്റെ ആക്ഷൻ ഹീറോ പരിവേഷം ഹിറ്റ്: തേർഡ് കേസിലൂടെ ഊട്ടിയുറപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വാൾപോസ്റ്റർ സിനിമ ആൻഡ് യൂനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്തിനി തിപിർണേനീ ആണ് ചിത്രം നിർമ്മിക്കുന്നത്. സാനു ജോൺ വർഗീസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മിക്കി ജെ. മെയർ ആണ്. മെയ് ഒന്നിന് ഹിറ്റ് – 3 ദി തേർഡ് കേസ്, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി എന്നെ ഭാഷകളിൽ വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

Story Highlights :‘Hit 3 the third case’ teaser is out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here