Advertisement

വനിതാ ഫുട്ബോൾ ഇസ്ലാമിക വിരുദ്ധമെന്ന് വാദം; സാഫ് കപ്പ് വനിതാ ഫുട്ബോൾ കിരീടം ചൂടിയ ബംഗ്ലാദേശിൽ മത്സരങ്ങൾ തടസപ്പെടുത്തുന്നു

February 25, 2025
Google News 2 minutes Read

കൗമാരക്കാരായ പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് ഇസ്ലാമിന് ഗുരുതരമായ ഭീഷണി നേരിടുന്നതായി ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് (ഐഎബി) വിശ്വസിക്കുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിലെ ഫുട്ബോൾ മത്സരങ്ങൾ നിരന്തരം തടസപ്പെടുത്തുകയാണ് ഈ പാർട്ടി പ്രവർത്തകർ. ഫെബ്രുവരി 6 ന്, ജോയ്പൂർഹട്ടും രാജ്ഷാഹി ടീമുകളും തമ്മിലുള്ള അന്തർ ജില്ലാ വനിതാ ഫുട്ബോൾ മത്സരത്തിനിടെ മദ്രസ വിദ്യാർത്ഥികൾ ഫുട്ബോൾ മൈതാനത്തേക്ക് ഇരച്ചുകയറി. ഇതേ തുടർന്ന് ഇവിടെ നിരോധനാജ്ഞ ഏർപ്പെടുത്തി.

പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നത് ഇസ്ലാം വിരുദ്ധമെന്നാണ് ഇവരുടെ വാദം. 1987-ൽ ഇസ്ലാമിക് ഗവേണൻസ് മൂവ്മെന്‍റ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട സംഘടനയാണിത്. 2004-ൽ തന്നെ വനിതാ ഫുട്ബോളിനെതിരെ പ്രതിഷേധിക്കാൻ ഐഎബി തീരുമാനിച്ചിരുന്നു. ബംഗ്ലാദേശ് വനിതാ ഫുട്ബോൾ ടീം തുടർച്ചയായി രണ്ടാം തവണയും സാഫ് കപ്പ് നേടിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

ഈ നേട്ടത്തിനുള്ള അംഗീകാരമായി, ബംഗ്ലാദേശിലെ സാംസ്കാരിക കാര്യ മന്ത്രാലയം വനിതാ ഫുട്ബോൾ ടീം അംഗങ്ങൾക്ക് ബംഗ്ലാദേശിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ അവാർഡായ എകുഷേ പതക് നൽകി ആദരിച്ചിരുന്നു. പിന്നാലെ മൂന്ന് വനിതാ ഫുട്ബോൾ മത്സരങ്ങൾ തടസപ്പെട്ടെങ്കിലും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് വാദിക്കുന്നു. ബംഗ്ലാദേശിലുടനീളം നൂറുകണക്കിന് വനിതാ കായിക മത്സരങ്ങൾ യാതൊരു തടസ്സവുമില്ലാതെ നടന്നതായി യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പ്രതികരിച്ചു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷം ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കിയതിൻ്റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ഈ മാസം ആദ്യം നടത്തിയ വെർച്വൽ പ്രസംഗത്തിൽ ഹസീനയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശിൽ താൻ ക്രിക്കറ്റും മറ്റ് കായിക ഇനങ്ങളും കൊണ്ടുവന്നു, ഇപ്പോൾ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ വിജയിക്കുന്ന പെൺകുട്ടികളെ പോലും രാജ്യത്ത് കളിക്കാൻ അനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഓർക്കണമെന്നും അവർ പറഞ്ഞിരുന്നു.

Story Highlights : Bangladesh political party tackles anti-Islamic threat—teenage girls playing football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here