Advertisement

‘മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്’; ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി CAG റിപ്പോർട്ട്

February 25, 2025
2 minutes Read

ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി സിഎജി റിപ്പോർട്ട്. മദ്യശാലകൾക്ക് ലൈസൻസുകൾ നൽകിയത് ചട്ടം ലംഘിച്ച്. പുതിയ മദ്യനയം രണ്ടായിരത്തിലധികം കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നും നിയസഭയിൽവെച്ച റിപ്പോർട്ടിൽ പറയുന്നു. ആം ആദ്മി പാർട്ടിയെ വെട്ടിലാക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ എന്ന് സൂചന.

വിവിധ സര്‍ക്കാര്‍ പരിപാടികളുടെയും, സംരംഭങ്ങളുടെയും വിലയിരുത്തലും ഓഡിറ്റും അടങ്ങുന്നതാണ് റിപ്പോര്‍ട്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം സിഎജി റിപ്പോർട്ടിനെച്ചൊല്ലിയുണ്ടായ ബഹളത്തെത്തുടർന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അതിഷി ഉൾപ്പെടെ 12 ആം ആദ്മി പാർട്ടി എംഎൽഎമാരെ നിയമസഭാ സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഷയം ഒരു പ്രധാന തർക്കവിഷയമായിരുന്നു. ആരോപണവിധേയമായ അഴിമതി മറച്ചുവെക്കാൻ എഎപി സർക്കാർ ബോധപൂർവം ഓഡിറ്റ് വൈകിപ്പിച്ചെന്നാണ് ബിജെപി ആരോപിച്ചിക്കുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള കണ്ടെത്തലുകൾ അടിച്ചമർത്താനുള്ള ശ്രമമായാണ് കാലതാമസം ഉണ്ടായതെന്ന് ബിജെപി പറയുന്നു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന ഈ റിപ്പോർട്ടുകൾ വെളിപ്പെടുത്താത്തതിൽ നേരത്തെ ആശങ്ക ഉന്നയിക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എഎപിയുടെ ഭരണകാലത്ത് റിപ്പോർട്ടുകൾ അവതരിപ്പിച്ചിരുന്നില്ല.

Read Also: മഹാകുംഭമേള നാളെ അവസാനിക്കും; ശിവരാത്രി സ്‌നാനത്തോടെ സമാപനം: പ്രയാ​ഗ്‍രാജിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്

കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സിഎജി റിപ്പോർട്ടുകൾ എഎപി സർക്കാർ കൈകാര്യം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച ബിജെപി നേതാവ് വിജേന്ദർ ഗുപ്ത, കഴിഞ്ഞ നിയമസഭയിൽ അവ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നിന്ന് മാർഷൽ ചെയ്യപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ആസൂത്രണത്തിലും ടെൻഡറിംഗിലും നടത്തിപ്പിലും വലിയ തോതിലുള്ള ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. 2020-ൽ 7.61 കോടി രൂപയ്ക്ക് ആദ്യം അനുവദിച്ച ചെലവ് 2022 ഏപ്രിലിൽ 342 ശതമാനം വർധിച്ച് 33.66 കോടി രൂപയായി ഉയർന്നു. പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപിയും കോൺഗ്രസും രം​ഗത്തെത്തിയിരുരന്നു.

Story Highlights : CAG report against AAP in Licensing of liquor shops in violation of rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top