അഫാൻ ആദ്യം ആക്രമിച്ചത് മാതാവിനെ; ആദ്യം കൊലപ്പെടുത്തിയത് സൽമ ബീവിയെ; സഹോദരനെ കൊലപ്പെടുത്തിയ ശേഷം ചുറ്റിക ഉപേക്ഷിച്ചു

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനം. പ്രതിയുടെ യാത്ര വിവരങ്ങൾ സ്ഥിരീകരിച്ചു പോലീസ്. പ്രതി അഫാൻ ആദ്യം ആക്രമിച്ചത് മാതാവിനെയാണ് ആദ്യമെത്തിയത് ആദ്യമെത്തിയത് പേരുമലയിലെ വീട്ടിലേക്കാണ്. ഇവിടെ വെച്ച് മാതാവ് ഷെമിയുമായി തർക്കമുണ്ടായി. തുടർന്നായിരുന്നു ആക്രമണം. മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ചു ബോധരഹിതയായ മാതാവിനെ വീട്ടിലെ മുറിക്കുള്ളിലാക്കി. മാതാവ് കൊല്ലപ്പെട്ടെന്ന് കരുതിയാണ് പ്രതി ഇവിടെ നിന്ന് മടങ്ങിയത്.
ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക്. ആഭരണം ചോദിച്ചു തർക്കമായി സൽമയെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സൽമ ബീവിയെ കൊലപ്പെടുത്തിയ ശേഷം ആഭരണവുമായാണ് അഫാൻ മടങ്ങിയത്. തുടർന്ന് വെഞ്ഞാറമൂട് എത്തിയ അഫാൻ ആഭരണം പണയം വെച്ചു . അവിടെ നിൽക്കുമ്പോഴാണ് പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിക്കുന്നത്. സൽമ ബീവിയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞായിരുന്നു കോൾ. തുടർന്നാണ് ചുള്ളാളത്തെ വീട്ടിലേക്ക് പ്രതി പോയത്.
Read Also: വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്
ചുള്ളാളത്തെ വീട്ടിലെത്തിയ അഫാൻ ലത്തീഫിനെയും ഷാഹിദയെയും തലക്കടിച്ച് കൊലപ്പെടുത്തി. ലത്തീഫിനെ സെറ്റിയിൽ ഇരുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഷാഹിദയെ നിലത്ത് കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. പിന്നാലെ പെൺസുഹൃത്ത് ഫർഹാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് ഫർഹാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞായിരുന്നു ഫർഹാന വീട്ടിൽ നിന്ന് പുറപ്പെട്ടത്. കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഫർഹാനയുടെ മൃതദേഹം കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം.
പ്രതി അവസാനം കൊലപ്പെടുത്തിയത് സഹോദരൻ അഹ്‌സാനെയാണ്. കളി സ്ഥലത്തായിരുന്ന അഹ്‌സാനെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അഫാൻ ലഹരിക്ക് അടിമയായിരുന്നുവെന്നും പോലീസ് സ്ഥിരീകരിക്കുന്നത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ ആണിവ. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പ്രതി സഹോദരനെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ തന്നെ ഉപേക്ഷിച്ചിരുന്നു.
Story Highlights : Venjaramoodu Murder case Salma Beevi was killed first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here