‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്. [Machante Malakha]
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ നമിത പ്രമോദാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ് കെ യു, ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: മില്ലറ്റുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇതാ അറിയേണ്ടതെല്ലാം
കുടുംബ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ചിരിയും ചിന്തയും നൽകുന്ന ശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ജാക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്. വിവേക് മേനോൻ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
Story Highlights : ‘Machante Malakha’ is in theaters from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here