ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശിൽ രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍. ലഖിംപുര്‍ ഖേരിയിൽ ദുധ്വ ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണിന് സമീപമാണ് സംഭവം നടന്നത്. പ്രദേശവാസികള്‍ കടുവയെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലുകയായിരുന്നു. രണ്ട് വയസ് പ്രായമുള്ള പെണ്‍കടുവയാണ് പ്രദേശവാസികളെ ആക്രമിച്ചത്.
കടുവയുടെ ആക്രമത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലിയ തഹസില്‍ ഗ്രാമത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയുടെ മൃതദേഹം കണ്ടെത്തി.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശദമായ വിശകലത്തിനായി ആന്തരികാവയവങ്ങള്‍ ബറേലിയിലെ ഐസിഎആര്‍ ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വെല്‍ഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പാലിയ പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Story Highlights : Tigress attacks villagers in UP, beaten to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here