ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യരുടെ പണി എടുത്തു തുടങ്ങി, വെയർഹൗസുകളിൽ ജോലി ആരംഭിച്ചു

സയൻസ് ഫിക്ഷൻ കഥകളിലൂടെയും സിനിമകളിലൂടെയും ഹ്യൂമനോയിഡ് റോബട്ടുകളെ, അതായത് മനുഷ്യനെ പോലെയിരിക്കുന്ന റോബട്ടുകളെ നമുക്ക് പരിചിതമാണ്. ജപ്പാൻ മുതൽ അമേരിക്ക വരെ പരീക്ഷണ അടിസ്ഥാനത്തിൽ ഇത്തരം യന്ത്രമനുഷ്യരെ വെച്ച് ചെറിയ ജോലികൾ ചെയ്യിക്കുന്ന വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സാധാരണ ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ ഈ യന്ത്രമനുഷ്യരും ചെയ്തു തുടങ്ങി എന്നാണ് ടെക്നോളജി രംഗത്തെ ഏറ്റവും പുതിയ വാർത്ത. [Humanoid Robots]
മനുഷ്യരെപ്പോലെ നടക്കാനും തിരിയാനും വളയാനും സാധനങ്ങൾ എടുക്കാനും കഴിയുന്ന എജിലിറ്റി റോബോട്ടിക്സ് നിർമ്മിച്ച “ഡിജിറ്റ്” എന്ന് പേരിട്ട രണ്ട് യന്ത്ര മനുഷ്യരാണ് അമേരിക്കയിലെ ഗയാനയിൽ ഒരു വെയർഹൗസിൽ ജോലി ആരംഭിച്ചത്.
എഐ തലച്ചോറുകളാണ് ഇവയ്ക്ക്. സെൻസറുകളുടെ സഹായത്തോടെ ഈ റോബോട്ടുകൾക്ക് സ്വയം തീരുമാനങ്ങളെടുക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുന്നു. മെറ്റ, യൂണിട്രീ റോബോട്ടിക്സ്, ഫിഗർ എഐ തുടങ്ങിയ കമ്പനികൾ ഈ രംഗത്ത് വലിയ നിക്ഷേപം നടത്തുന്നുണ്ട്. വീട്ടുജോലികൾ ചെയ്യാനും, മറ്റ് കാര്യങ്ങളിൽ സഹായിക്കാനും കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കാനാണ് ഈ കമ്പനികൾ ലക്ഷ്യമിടുന്നത്.
Story Highlights : സ്പേസ് എക്സ് സ്റ്റാർഷിപ്പ് വീണ്ടും ആകാശത്തേക്ക്, എട്ടാം പരീക്ഷണ വിക്ഷേപണം വെള്ളിയാഴ്ച
ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് വെയർഹൗസുകളിൽ മാത്രമല്ല, ഫാക്ടറികൾ, കൃഷി തുടങ്ങി വിവിധ മേഖലകളിൽ വലിയ സാധ്യതകളുണ്ട്. നിലവിലുള്ള ഓട്ടോമേഷൻ സംവിധാനങ്ങളെ അപേക്ഷിച്ച്, ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യർക്ക് ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ജോലികൾ ചെയ്യാൻ സാധിക്കും.
വരുംകാലങ്ങളിൽ ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെയും അതിനപ്പുറവും നമ്മുടെ ജീവിതത്തിൻ്റെ വിവിധ തലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. അതേ സമയം ഹ്യൂമനോയിഡ് റോബോട്ടുകൾ തൊഴിൽ നഷ്ടം പോലുള്ള ഭീഷണിയും ഉയർത്തുന്നു. മനുഷ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഇവ ചെയ്ത് കഴിഞ്ഞാൽ പിന്നെ മനുഷ്യൻ എന്തിന് എന്ന അസ്ഥിത്വ ചോദ്യം ഇപ്പോൾ പാവം പോലെ തോന്നിക്കുന്ന ഈ യന്ത്രമനുഷ്യരുടെ സാനിധ്യം ഉന്നയിച്ചു കഴിഞ്ഞു.
Story Highlights : Humanoid robots now started taking over the work of humans and started working in warehouses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here