Advertisement

‘പി. രാജുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു; ഭിന്നതയുണ്ടാക്കാനുള്ള ശ്രമം’; CPI എറണാകുളം ജില്ലാ കൗണ്‍സില്‍

February 28, 2025
Google News 2 minutes Read
p raju

സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് എറണാകുളം ജില്ലാ കൗണ്‍സില്‍. പി. രാജുവിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണിത്. കണ്‍ട്രോള്‍ കമ്മീഷന്‍ രാജുവിനെതിരായ നടപടി റദ്ദു ചെയ്തിട്ടില്ല. കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പി രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി ജില്ലാ നേതൃത്വം പുനഃപരിശോധക്കാത്തതില്‍ ആയിരുന്നു കുടുംബത്തിന്റെ അതൃപ്തി. ഇതില്‍ പ്രതിഷേധിച്ചാണ് മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കേണ്ടെന്ന തീരുമാനമെടുത്തത്.

Read Also: സിപിഐ നേതാവ് പി രാജുവിന് വിടനൽകി ജന്മനാട്; മൃതദേഹം സംസ്‌കരിച്ചു

അതേസമയം, കെടാമംഗലത്തെ വീട്ടില്‍ പി രാജുവന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എന്നാല്‍ സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ പി രാജുവിന്റെ വീട്ടിലെത്തിയില്ല. ചില സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും വിട്ടുനിന്നു. പി രാജുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു തീരുമാനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ ഇല്ല. വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് രാജുവിനോടും പാര്‍ട്ടിയോടും ഉള്ള ബന്ധം എന്തെന്ന് ആലോചിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Story Highlights : CPI Ernakulam district council about allegations of P Raju’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here