‘അസുഖം ഉണ്ടെന്ന് അറിഞ്ഞത് കേസുണ്ടായതിനാൽ, കേസ് കൊടുത്തവർക്ക് നന്ദി, കേരളത്തിലെ മികച്ച ചികിത്സ കിട്ടി’; ഷോൺ ജോർജ്

പിസി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. ജാമ്യം കിട്ടിയതിൽ സന്തോഷം. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും ഷോൺ പറഞ്ഞു.
സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽപി സി ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വക്കഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് പി സി ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ വ്യക്തമാക്കി.
മകനെന്ന നിലയിൽ കേസ് കൊടുത്തവർക്ക് നന്ദി. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയ്യാറാകാത്ത ആളാണ് പിസി ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരെന്നും ഷോൺ വ്യക്തമാക്കി.
Story Highlights : shone george about pc george bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here