നിക്ഷേപ സംഗമത്തിലെ വാഗ്ദാനങ്ങള്‍ ഉറപ്പിക്കാന്‍ തുടര്‍ നടപടികളുമായി സര്‍ക്കാര്‍; തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം

സംരംഭക മികവിന് ആദരമൊരുക്കി ട്വന്റിഫോര്‍ ബിസിനസ് അവാര്‍ഡ്‌സ് 2025 കൊച്ചിയില്‍ നടന്നു. പുരസ്‌കാര വിതരണ ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍വെസ്റ്റ് കേരള സമ്മിറ്റിന് ട്വന്റിഫോര്‍ നല്‍കിയ പിന്തുണയ്ക്ക് നാടിന്റെ പേരില്‍ നന്ദി പറയുന്നതായി പി രാജീവ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തിലെ വാഗ്ദാനങ്ങള്‍ ഉറപ്പിക്കാന്‍ തുടര്‍നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. നിക്ഷേപ സംഗമത്തില്‍ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. അന്തിമ കണക്കു കൂട്ടലില്‍ നിക്ഷേപ വാഗ്ദാനം 1,72000 കോടിയായി. ഇനി ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. നിക്ഷേപ വാഗ്ദാനങ്ങളുടെ അവലോകന യോഗം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരും. ഇനി എങ്ങനെ മുന്നോട്ട് പോകാമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് 13ാം തിയതി മന്ത്രിതല യോഗം ചേരുമെന്നും പിന്നീട് ട്രേഡ് യൂണിയനുകളുടെ യോഗം ഇതുമായി ബന്ധപ്പെട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപ സംഗമത്തിലെ വാഗ്ദാനങ്ങള്‍ ഉറപ്പിക്കാന്‍ തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപ വാഗ്ദാനങ്ങളുടെ അവലോകന യോഗം തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരും. ഇനി എങ്ങനെ മുന്നോട്ട് പോകാമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് 13ാം തിയതി മന്ത്രിതല യോഗം ചേരുമെന്നും പിന്നീട് ട്രേഡ് യൂണിയനുകളുടെ യോഗം ഇതുമായി ബന്ധപ്പെട്ട് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപ സംഗമത്തിലെ ഉറപ്പു പ്രകാരം 50 കോടി രൂപ വരെയുള്ള സംരംഭം ആരംഭിച്ച് മൂന്നു മാസം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഇപ്പോള്‍ 50 കോടിയാണെങ്കില്‍ 125 കോടിയായി എംഎസ്എംഇ ഡെഫിനിഷന്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റാന്‍ പോവുകയാണ്. അപ്പോള്‍ ഓട്ടോമാറ്റിക്കായി 125 കോടി വരെ മൂന്നര വര്‍ഷം മുന്‍സിപ്പല്‍ അപ്രൂവലില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വലിയ നിക്ഷേപമാണെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കും. അതിന് നിയമം തന്നെ പാസാക്കി. പരാതികള്‍ ഉണ്ടെങ്കില്‍ മന്ത്രിയെ കാണണ്ട. ഓണ്‍ലൈനില്‍ സ്റ്റാറ്യൂട്ടറി ഗ്രിവന്‍സ് റിഡ്രസല്‍ മെക്കാനിസം ഉണ്ട്. പരാതി കൊടുത്താല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണം. 15 ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കണം. നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഫൈന്‍ ഈടാക്കാം. നിയമസഭ ജനങ്ങള്‍ക്ക് ഫൈന്‍ ഈടാക്കാന്‍ മാത്രമേ നിയമം പാസാക്കാറുള്ളു. ആദ്യമായാണ് ഉദ്യോഗസ്ഥര്‍ക്ക് ഫൈന്‍ ഈടാക്കാന്‍ ഒരു നിയമം പാസാക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.
പതിനൊന്ന് വിഭാഗങ്ങളിലായി സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ അഞ്ഞൂറോളം കുട്ടികള്‍ക്ക് 24 കണക്റ്റിന്റെ ഭാഗമായി CGM system device നല്‍കുന്ന ‘കുഞ്ഞു മിഠായി’ പദ്ധതിയുടെ ഉദ്ഘാടനം ഫ്‌ളവേഴ്‌സ് ടി വി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു. എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എ വി അനൂപ്, ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, ഫ്‌ലവേഴ്‌സ് ടിവി മാനേജിങ് ഡയറക്ടറും ട്വന്റിഫോര്‍ ചീഫ് എഡിറ്ററുമായ ആര്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ സാന്നിധ്യം കൊണ്ട് ചടങ്ങിനെ സമ്പന്നമാക്കി.
Story Highlights : 24 Business Awards : Celebrating Excellence in Business
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here