ബിഹാറിൽ വിജയ്ക്ക് ഏറെ ആരാധകർ ഉണ്ട്, 2026ൽ TVK 118 സീറ്റിൽ ജയിക്കും; പ്രശാന്ത് കിഷോര്‍

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് പ്രശാന്ത് കിഷോര്‍. TVK ആരുമായും സഖ്യം ഉണ്ടാക്കില്ല. 2026ൽ 118 സീറ്റിൽ ജയിക്കാനാകും. ബിഹാറിൽ തന്റെ പാർട്ടിക്ക് വേണ്ടി വിജയ് പ്രചാരണത്തിനെത്തും. ബിഹാറിൽ വിജയ്ക്ക് ഏറെ ആരാധകർ ഉണ്ടെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വിജയുമായി പ്രശാന്ത് കിഷോർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിലെ നീലങ്കരൈയിലുള്ള വസതിയിൽ നേരിട്ടെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുമെന്നതടക്കം ചർച്ച ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ടിവികെയുടെ നിലവിലെ നിലപാടും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ എങ്ങനെ നടത്തും എന്നതുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോർ ടിവികെക്ക് നിർദേശങ്ങള്‍ മാത്രമാണോ നൽകിയത്. അതോ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിക്കുമോ എന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രണ്ടര മണിക്കൂറിലധികമാണ് ചർച്ച നീണ്ടുനിന്നത്.
Story Highlights : prashant kishore meets vijay tvk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here