ഷഹബാസ് കൊലപാതകം; പ്രശ്നങ്ങൾക്ക് സാധ്യത; പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റാൻ പൊലീസ്

കോഴിക്കോട് മുഹമ്മദ് ഷഹബാസ് കൊലപാതക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റാൻ പൊലീസ്. സ്കൂളിലെ പരീക്ഷ പ്രതികൾ കഴിയുന്ന ജുവനൈൽ ജസ്റ്റിസ് ഹോമിൽ നടത്തണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പൊലീസ് കത്ത് നൽകി.
റൂറൽ എസ്പി കെഇ ബൈജുവാണ് നിർദേശം നൽകിയത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐപി സായൂജ് ഡിഇഒക്ക് കത്തു നൽകുകയായിരുന്നു. സ്കൂളിൽ പ്രതികൾ പരീക്ഷ എഴുതുന്നത് പ്രശ്നങ്ങൾക്ക് സാധ്യത എന്ന് പോലീസ് പറയുന്നു. വെള്ളിമാട്കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് നിലവില്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. പ്രതികളെ സ്കൂളിലെത്തി പരീക്ഷ എഴുതിക്കാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
Read Also: ഷഹബാസ് കൊലപാതകം; പ്രതികളെ SSLC പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്
അതേസമയം കേസിലെ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസും കെഎസ്‌യുവും പറഞ്ഞിരുന്നു. ജീവിക്കാനുള്ള അവകാശം കവർന്നവർക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന പുറത്തിറക്കിയത്.
പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും പ്രസ്താവനയിൽ യൂത്ത് കോണ്‍ഗ്രസ് പറയുന്നു.
Story Highlights : Shahbaz murder; Police to change the examination center of accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here