Advertisement

CPIM സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടിയേറും; 486 പ്രതിനിധികൾ പങ്കെടുക്കും

March 4, 2025
2 minutes Read

CPIM സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടിയേറും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽപങ്കെടുക്കും. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം സംസ്ഥാനത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാകും ഇത്തവണത്തെ സമ്മേളനത്തെ ശ്രദ്ധേയമാക്കുക.

സമ്മേളനത്തിന്റെ ഭാഗമായുളള പതാക, കൊടിമര ദീപശിഖ ജാഥകൾ നാളെ പൊതുസമ്മേളന വേദിയിൽ സംഗമിക്കുന്നതോടെ കൊല്ലം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ആരവങ്ങളിൽ അമരും സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ആശ്രാമം മൈതാനിയിൽ പതാക ഉയർത്തും.വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം.പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

Read Also: ‘കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വേദനാജനകം’; രോഹിത്തിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്

3 കൊല്ലത്തെ രാഷ്ട്രീയ -സംഘടനാ പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ടുളള പ്രവർത്തന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. എറണാകുളം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന വിലയിരുത്തലും കൊൽക്കത്ത പ്ളീനം തീരുമാനങ്ങൾ നടപ്പിലാക്കിയതിലുളള വിലയിരുത്തലും റിപോർട്ടിൻെറ ഭാഗമാണ്. എന്നാൽ എറണാകുളം സമ്മേളനത്തിലെ പോലെ തന്നെ നവ കേരള കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖയാണ് കൊല്ലം സമ്മേളനത്തിലെയും ഹൈലൈറ്റ്

റിപ്പോർട്ടിന്മേലുളള ചർച്ചയിൽ സർക്കാരിനെപ്പറ്റി ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടും.ജില്ലാ സമ്മേളനങ്ങളിലേത്
പോലെ ചർച്ചയും വിമർശനവും അതിരുവിടാതിരിക്കാൻ നേതൃത്വം ശ്രദ്ധിക്കും.

Story Highlights : CPIM state conference begins tomorrow in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top